കൊച്ചി: ഇരുമ്പനം ഐ.ഒ.സി ട്രക്ക് ജീവനക്കാർ നടത്താനിരുന്ന രണ്ട് ദിവസത്തെ സമരം ജില്ലാ കളക്ടർ എസ്. സുഹാസ് വിളിച്ചു ചേർത്ത യോഗത്തിൽ പിൻവലിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മോട്ടോർ ട്രാൻസ്‌പോർട്ട് ഫെയർ വേജസ്, ഇ.എസ്.ഐ ആനുകൂല്യങ്ങൾ എന്നിവ ഉറപ്പാക്കി ടെൻഡർ നടപടികൾ ആരംഭിക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ യോഗത്തിൽ ജില്ലാ കളക്ടർ ഐ.ഒ.സി ഉദ്യോഗസ്ഥർക്ക് നൽകി.
കളക്‌ടറേറ്റ് സ്പാർക്ക് ഹാളിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ, ജില്ലാ ലേബർ ഓഫീസർ പി. രഘുനാഥ്, . സെൻട്രൽ റീജിയണൽ ലേബർ കമ്മിഷണർ വി. രശ്മി, ഐ.ഒ.സി ഉദ്യോഗസ്ഥർ, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.