മൂവാറ്റുപുഴ:ഫിലിം സൊസൈറ്റിയുടെ 11-ാമത് അന്തർ ദേശീയ ചലച്ചിത്രമേള ഇന്ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൂവാറ്റുപുഴ ഇ.വി.എം. ലത തീയറ്ററിൽ വൈകിട്ട് 4.30ന് നടക്കുന്ന മേളയുടെ ഉദ്ഘാടനം ഷാജി എൻ കരുൺ നിർവഹിക്കും.ഫിലിം സൊസൈറ്റി പ്രസിഡന്റ് യു.ആർ.ബാബു, സെക്രട്ടറി പ്രകാശ് ശ്രീധർ, ട്രഷറർ എം എസ് ബാലൻ, വൈസ് പ്രസിഡന്റ് എം.എൻ. രാധാകൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഇന്ന് രാവിലെ 9.30ന് റോസി (അയർലന്റ് ) ,11.15ന് ബക്കുറവ് (ബ്രസീൽ ഫ്രാൻസ്), 2.15 ന് ഓള് (മലയാളം), വൈകിട്ട് 6.30ന് അലൈൻ തിസൈ (തമിഴ്), നാളെ രാവിലെ 9.30ന് ഹൗവ്വ മറിയം ഐഷാ (അഫ്ഗാനിസ്ഥാൻ), 11ന് ബീൻ പോൾ (റഷ്യ), 2.15 ന് ഡയറി ഒഫ് ആൻ ഒട്ട്സൈഡർ (ഹിന്ദി - ഹൃസ്വചിത്രം),പോട്രേറ്റ് ഒഫ് എ ലേഡി ഓൺ ഫയർ (ഫ്രാൻസ്) വൈകിട്ട് 5ന് രൗദ്രം (മലയാളം) 7ന് ഗോഡ് എക്സിസ്റ്റ് 2ന് രാവിലെ 9.30ന് പാപിച്ച (ഫ്രാൻസ് അൽജീരിയ ബെൽജിയം ) 11.15ന് ബൈ ദി ഗ്രേസ് ഓഫ് ഗോഡ് ( (ഫ്രാൻസ് ബെൽജിയം ) 2.15 ന് അക്ഷിത (മലയാളം ഹൃസ്വചിത്രം), ഫിലlസ് ചൈൽഡ് (സൗത്ത് ആഫ്രിയ്ക്ക) എന്നീ സിനിമകൾ പ്രദർശിപ്പിക്കും. വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം എൽദോ എബ്രാഹാം എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തുടർന്ന് ജലസമാധി (മലയാളം) പ്രദർശിപ്പിക്കും.