ഫോർട്ടുകൊച്ചി : 3 കിലോ കഞ്ചാവും 30 കുപ്പി വിദേശമദ്യവുമായി 5 പേരെ മട്ടാഞ്ചേരി എക്സൈസ് വിഭാഗം പിടികൂടി. തേവര കോന്തുരുത്തി ചാണിത്തറ ആന്റണി, ഞാറുകാട്ട് മത്തായി, ചുള്ളിക്കൽ സ്വദേശി സനോജ്, കാസർകോട് സ്വദേശികളായ ജിഷിൻ, മുഹമ്മദ് ജസീൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് വാഹനങ്ങളും പിടിച്ചെടുത്തു. എസ്.ഐ.പി.ഇ.ഷൈബുവിന്റെ നേതൃത്വത്തിൽ പശ്ചിമകൊച്ചിയിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കി റിമാണഡ് ചെയ്തു.