പറവൂർ : പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി ആരംഭിച്ച എൻ.സി.സി ബെറ്റാലിയന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. പറവൂർ നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ സല്യൂട്ട് സ്വീകരിച്ചു. പി.ടി.എ പ്രസിഡന്റ് ബി. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വി.വി. ബിന്ദു, സ്കൂൾ മാനേജർ ഹരിദാസ്, പ്രിൻസിപ്പൽ സി.വി. ജാസ്മിൻ, എ.എൻ.ഒ കെ.ജി. ഉണ്ണി, ഈഴവ സമാജം സെക്രട്ടറി എം.കെ. സജീവൻ, മേരി പാപ്പച്ചൻ, ജലീൽ തുടങ്ങിയവർ സംസാരിച്ചു. റിപ്പബ്ളിക് ദിനത്തിൽ പ്രധാനമന്ത്രിയിൽ നിന്ന് പുരസ്കാരം ലഭിച്ച പറവൂർ സ്വദേശിനി ഭാവന എസ്. പൈക്ക് ഉപഹാരം നൽകി അനുമോദിച്ചു.