prav
പട്ടിമറ്റത്തു നിന്നും പ്രാവിനെ രക്ഷിക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ

കിഴക്കമ്പലം: കാലിൽ പട്ടത്തിന്റെ നൂൽ കുരുങ്ങിയ പ്രാവിനെ ഫയർ ഫോഴ്സ് രക്ഷിച്ചു.

കാലിൽ നൂൽ കുരുങ്ങിയ പ്രാവ് പറന്ന് പട്ടിമറ്റം ടൗണിലെ ഇലക്ട്രിക് വയറിൽ കുടുങ്ങി. ഇന്നലെ രാവിലെ 7.45 ഔടെയാണ് മരണ വെപ്രാളത്തിൽ പിടയുന്ന പ്രാവിനെ രക്ഷിക്കാൻ പട്ടിമറ്റം ഓഫീസിലേയ്ക്ക് വിളിയെത്തിയത്. ഉദ്യോഗസ്ഥരെത്തി വാഹനത്തിലെ ഗോവണി ഉയർത്തി പ്രാവിനെ രക്ഷിച്ച് താഴെയിറക്കി . തുടർന്ന് ഫയർ ഫോഴ്സ് ഓഫീസിലെത്തി ബ്ളേഡ് ഉപയോഗിച്ച് കാലിലെ നൂലറുത്ത് മാറ്റി പ്രാവിനെ പറത്തി വിട്ടു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.ജി ബിജു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജെയിംസ് നോബിൾ,അരുൺ,എൽദോസ് മാത്യു, പി.കെ ബിനിൽ തുടങ്ങിയവർ രക്ഷാപ്രവത്തനത്തിന് നേതൃത്വം നൽകിയത്

.