. തൃക്കാക്കര: പ്രളയ ദുരിതാശ്വാസ നിധിയിലെ പണം തിരിമറി നടത്തുവാൻ സഹായിച്ച അയ്യനാട് സർവീസ് സഹകരണ ബാങ്ക് പിരിച്ചുവിടണമെന്ന് ബിഡിജെഎസ് തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡൻറ് കെ എസ് വിജയൻ ആവശ്യപ്പെട്ടു ബാങ്കിൽ നിന്നും പണം പിൻവലിക്കാൻ ഒത്താശ ചെയ്ത ബാങ്ക് സെക്രട്ടറി , പ്രസിഡൻറ് എന്നിവരെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിക്കണം.കളക്ടറേറ്റിൽ ദുരിതാശ്വാസ നിധി കൈകാര്യം ചെയ്ത എല്ലാ ഉദ്യോഗസ്ഥരെയും മാറ്റി നിർത്തി സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .