കൂത്താട്ടുകുളം: പാലക്കുഴ പഞ്ചായത്തിൽ എൽദോ എബ്രാഹം എം.എൽ.എയുടെ പ്രാദേശിക ആസ്തിവികസന ഫണ്ടുപയോഗിച്ച് നിർമിക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടു.99.60ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന മദിരത്തിന്റെ നിർമ്മാണോദ്‌ഘാടനം എം.എൽ.എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷനായി.എംപിഐ ഡയറക്ടർ ഷാജു ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ഷാജു, കെ എ ജയ, കെ എൻ രമ, ഉഷ ശ്രീകുമാർ, എൻ കെ ഗോപി, ശോഭന മോഹനൻ, നിബു ജോർജ്, എൻ കെ ജോസ്, ടി എൻ സുനിൽ, കെ എ തോമസ്, കെ എം ജോർജ് തുടങ്ങിയവർ സംസാരിച്ചു.