കൊച്ചി: കേരളത്തിലുടനീളം പോക്കറ്റടി കേസിൽ പ്രതിയായ മുഹമ്മദ് ഇക്ബാൽ എന്ന പട്ടര് മനുവിനെ എറണാകുളം സെൻട്രൽ പൊലിസ് അറസ്‌റ്റ് ചെയ്‌തു. തിരക്കുള്ള ഇടങ്ങളിലും പൊതുവാഹനങ്ങളിലും കറങ്ങി നടന്ന് പോക്കറ്റടിക്കുകയാണ് പതിവ്. തെറ്റായവിലാസം നൽകി ജാമ്യമെടുത്തെന്ന് ബോദ്ധ്യപ്പെട്ടതോടെ കോടതി ജാമ്യം റദ്ദാക്കിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇയാൾ മറൈൻഡ്രൈവിൽ നിന്ന് പിടിയിലായത്.

സി.ഐ. എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.