തൃക്കാക്കര :സി.പി.എം നേതാവിന്റെ അക്കൗണ്ടിൽ പണം നൽകിയ ജീവനക്കാരൻ ഈ അഴിമതിയിലെ നിരവധി കണ്ണികളിൽ ഒരാൾ മാത്രമാണെന്നും എൻ.ജി.ഒ.അസോസിയേഷൻ സംസ്ഥാനവൈസ് പ്രസിഡന്റ് ഇ.കെ.അലിമുഹമ്മദ് പറഞ്ഞു. പ്രളയ ഫണ്ട് തിരിമറിയെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് എൻ.ജി.ഒ അസോസിയേഷൻ എറണാകുളം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെമൂന്ന് ഓഫീസുകൾ ഉൾപ്പെടെ റവന്യൂവകുപ്പിന്റെ 12 സ്പെഷൽ ഓഫീസുകൾ ഇടതുസർക്കാർ നിറുത്തലാക്കിയിരിക്കുകയാണെന്നും ഇതുമൂലം180 തസ്തികകൾ ഇല്ലാതായെന്നും ഈ ഓഫീസുകളിലെല്ലാം ശമ്പളംപോലും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹംപറഞ്ഞു..ജില്ലാ പ്രസിഡൻ്റ് ആൻ്റണി സാലു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാസെക്രട്ടറി ടി.വി.ജോമോൻ സ്വാഗതം പറഞ്ഞു.. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ കെ. എസ്. സുകുമാർ, കെ.ജി.രാജീവ്,ഷിനോയ് ജോർജ്, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം.വി.അജിത്ത് കുമാർ ,കെ. എം. ബാബു, വി. എസ്. റംലാബീവി, എം.ഡി. സേവ്യർ ,വി.കെ.ശിവൻ ജില്ലാ ഭാരവാഹികളായ നോബിൻ ബേബി, എസ്.എസ് അജീഷ്, അനിൽ വർഗീസ് എന്നിവർ സംസാരിച്ചു.ബേസിൽ ജോസഫ് നന്ദി പറഞ്ഞു.