satheesh-death


പെരുമ്പാവൂർ: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. ഓടക്കാലി പാറച്ചാലിൽ ചന്ദ്രന്റെയും രാജിയുടെയും മകൻ പി.സി. സതീഷ് (30) ആണ് മരിച്ചത്. എ എം റോഡിൽ ചെറുകുന്നം പെട്രോൾ പമ്പിന് സമീപം കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് നാലോടെ ആയിരുന്നു അപകടം. സതീഷും സുഹൃത്ത് ഓടക്കാലി സ്വദേശി അശ്വിനുമൊത്ത് സ്‌കൂട്ടറിൽ കോതമംഗലം ഭാഗത്തേക്കു പോകുമ്പോൾ എതിരെ വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. സമീപത്തെ പറമ്പിലേക്ക് ഇരുവരും തെറിച്ചു വീണു. ആലുവ ചുണങ്ങംവേലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സതീഷ് ഇന്നലെ പുലർച്ചെയാണ് മരിച്ചത്. കാലൊടിഞ്ഞ അശ്വിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. അങ്കമാലി ഡോൺ ബോസ്‌കോ സ്‌കൂളിൽ ചിത്രകലാ അദ്ധ്യാപകനായ സതീഷ് വിവിധ ചിത്രകലാ പഠന കേന്ദ്രങ്ങളിലും ക്ലാസെടുത്തിരുന്നു. കുറുപ്പംപടി പെട്ടമല നാടൻപാട്ട് സംഘത്തിൽ അംഗമായിരുന്നു. സഹോദരി :സന്ധ്യ.