കൂത്താട്ടുകുളം: കാക്കൂർ കാളവയൽ നഗരിയിലെ ആഘോഷങ്ങൾക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ഒ.എൻ വിജയൻ ഇന്ന് 9.30ന് പതാക ഉയർത്തുന്നതോടെ തുടക്കമാകും. 10ന് കാർഷിക മേളയുടെ ഉദ്ഘാടനം പാലക്കുഴ പഞ്ചായത്ത്‌ പ്രസിഡന്റ് ജോഷി സ്കറിയ നിർവഹിക്കും.സുമിത് സുരേന്ദ്രൻ അദ്ധ്യക്ഷനാകും. നാളെ (ശനി) വൈകിട്ട് 3.30ന് തിരുമാറാടി എടപ്രക്കാവ് മൈതാനിയിൽ നിന്നും വയൽ നഗരിയിലേക്ക് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും.ജില്ലാ പഞ്ചായത്ത്‌ അംഗം ആശ സനിൽ ഫ്ലാഗോഫ് ചെയ്യും.രമ മുരളീധരകൈമൾ അദ്ധ്യക്ഷയാകും. 5ന് ബൈക്ക് മഡ്റേസ് ട്രയൽ.5.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം തോമസ് ചാഴിക്കാടൻ എം.പി ഉദ്ഘാടനം ചെയ്യും.ഒ എൻ വിജയൻ അദ്ധ്യക്ഷനാകും.സമ്മാനദാനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിക്കും.ബൈക്ക് മഡ്റേസ് എം ജെ ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്യും. 7ന് കവിയരങ്ങ്.ഞായറാഴ്ച രാവിലെ 12ന് മഡ് കാർറേസ് മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും.അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷനാകും.5.30ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഡോളി കുര്യാക്കോസ് സമ്മാനദാനം നിർവഹിക്കും.6ന് പുല്ലുവഴി പാട്ടിൻ തേൻകണം അവതരിപ്പിക്കുന്ന ട്രാക്ക് ഗാനമേള.തിങ്കളാഴ്ച 10ന് കാർഷിക സെമിനാറും കർഷകരെ ആദരിക്കലും.കേരള ഫീഡ്സ് ചെയർമാൻ ഇന്ദുശേഖരൻ നായർ ഉദ്ഘാടനം ചെയ്യും.എംപിഐ ഡയറക്ടർ ഷാജു ജേക്കബ് കർഷകരെ ആദരിക്കും.തുടർന്ന് ആട് വളർത്തൽ, കാർഷിക ഉല്പന്നങ്ങളുടെ മൂല്യവർധനവും വിപണന സാധ്യതകളും എന്നീ വിഷയങ്ങളിൽ സെമിനാർ നടക്കും.3ന് പെരിങ്ങാട്ട് പാടശേഖരത്തിൽ മഡ് ഫുട്‍ബോൾ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ജെസ്സി ജോണി ഉദ്ഘാടനം ചെയ്യും.സാജു ജോൺ അദ്ധ്യക്ഷനാകും.ചൊവ്വാഴ്ച 8ന് മഡ് ഹാന്റ് ബോൾ, ചെളിയിൽ ഓട്ടം.10ന് കാളകളുടെ സൗന്ദര്യ മത്സരം പുഷ്പലത രാജു ഉദ്ഘാടനം ചെയ്യും.തുടർന്ന് ജോഡിക്കാള മത്സരം.5ന് സമാപന സമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.