കാലടി: ഗുരുവായൂർ പത്മനാഭന് മലയാറ്റൂർ വനമേഖലയിൽ കരിമ്പാനി ഉൾവനത്തിലെ ആന ശ്മശാനത്തിൽ അന്ത്യവിശ്രമം.ഗുരുവായൂർ ദേവസ്വം ബോർഡ് അധികൃതരുടെ നേതൃത്വത്തിൽ വൻ വാഹന വ്യൂഹത്തിന്റെ അകമ്പടിയോടെയാണ് ജഡം മലയാറ്റൂരിൽ എത്തിച്ചത്.ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസുംവനം വകുപ്പ് ഉദ്യോഗസ്ഥരും തൃശൂർ എലിഫന്റ് പ്രൊട്ടക്ഷൻ ടീമും അനുഗമിച്ചു.വൈകിട്ട് 5 മണിയോടെ വനം വകുപ്പിന്റെ മൃഗഡോക്ടറും സംഘവുംസംസ്കാരത്തിനുള്ള പ്രാഥമിക നടപടികൾ പൂർത്തിയാക്കി.വിവിധ ക്ഷേത്ര ഭരണ സമിതി പ്രതിനിധികളും ആനപ്രേമികളും പുഷ്പ ചക്രം അർപ്പിച്ചു.തുടർന്ന് സംസ്കാരം നടന്നു.കാലടി ആശ്രമം ജംഗ്‌ഷനിൽ നടന്ന അനുശോചന യോഗത്തിൽ റോജി എം.ജോൺ എം .എൽ.എ അദ്ധ്യക്ഷനായിരുന്നു.വിവിധ സംഘടനകളെ പ്രതിനിധികരിച്ച് ഭസിത് കുമാർ ,സലിഷ് ചെമ്മണ്ടൂർ, ശശിതറ നിലം, റ്റി.എസ്. രാധാകൃഷ്ണൻ, വി.ബി. സിദിൽകുമാർ, സുബിൻ കുമാർ, പ്രസ് ക്ലബ്ബ് പ്രസിഡൻറ് കെ.ആർ.സന്തോഷ്, മാണിക്കമംഗലം ക്ഷേത്ര സമിതി പ്രസിഡൻറ് രാജീവ് മേനോൻ ,പ്രകാശ് പറയത്ത്. പഞ്ചായത്ത് അംഗം ബിജു മാണിക്കമംഗലം എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു..