അങ്കമാലി: അവിനാശി അപകടത്തിൽ മരിച്ച അങ്കമാലി സ്വദേശികളായ ജിസ് മോന്റെയും എംസി.കെ.മാത്യുവിന്റെയും കുടുംബങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷയുടെ 10 ലക്ഷം രൂപയിൽ ആദ്യ ഗഡുവായി രണ്ടു ലക്ഷം രൂപ കൈമാറി. ബെന്നി ബഹനാൻ എം.പി, റോജി.എം.ജോൺ എം.എൽ.എ, മുൻ മന്ത്രി ജോസ് തെറ്റയിൽ, മുൻ എം.എൽ.എ പി.ജെ. ജോയി, കെ.എസ്.ആർ.ടി.സി ബോർഡ് അംഗം മാത്യൂസ് കോലഞ്ചേരി, തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെെ.വൈ വർഗീസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ കെ.എസ്.ആർ.ടിസി.അധികൃതരും ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനി അധികൃതരും ഇരുവരുടെയും വീട്ടിലെത്തി തുക കൈമാറി.