പള്ളുരുത്തി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊച്ചി മേഖലാ സമ്മേളനം പള്ളുരുത്തി ഇ.കെ. സ്ക്വയറിൽ സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഡിലൈറ്റ് പോൾ അദ്ധ്യക്ഷത വഹിച്ചു. സി.എസ്. അജ്മൽ, കെ.ജെ. മാക്സി എം.എൽ.എ, ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ, പി.സി. ജേക്കബ്, കെ. സേതുമാധവൻ ,എ.ജെ. റിയാസ്, സുബൈദ നാസർ, എം.ബി. അലി തുടങ്ങിയവർ പ്രസംഗിച്ചു. തോപ്പുംപടിയിൽ നിന്നാരംഭിച്ച പ്രകടനം ഇ.കെ.സ്ക്വയറിൽ സമാപിച്ചു.