പറവൂർ : കരുമാല്ലൂർ കൈപ്പെട്ടി ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്നപരിഹാരവും സഹസ്രകലശവും മാർച്ച് രണ്ടിന് തുടങ്ങി പതിനൊന്നിന് സമാപിക്കും. ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രി മുഖ്യകാർമികത്വം വഹിക്കും. ക്ഷേത്രാങ്കണത്തിൽ പ്രത്യേകം തയാറാക്കിയ യജ്ഞശാലയിലാണ് ചടങ്ങുകൾ നടക്കുന്നത്. രണ്ടിന് 2ന് വൈകിട്ട് ആചാര്യവരണത്തോടെ തുടങ്ങും.
3ന് രാവിലെ മഹാമൃത്യുഞ്ജയഹോമം, മഹാസുദർശനഹോമം വൈകിട്ട് 7ന് ദേവീമാഹാമത്മ്യം എന്ന വിഷയത്തിൽ സ്വാമി ബ്രഹ്മസ്വരൂപാനന്ദയുടെ പ്രഭാഷണം. 4ന് രാവിലെ മഹാഗണപതിഹോമം, ഭഗവതിസേവ. വൈകിട്ട് 7ന് പറവൂർ ജ്യോതിഷിന്റെ പ്രഭാഷണം. 5ന് രാവിലെ സുകൃതഹോമം, തിലഹോമം, വൈകിട്ട് 7ന് ഒ.എസ്. സതീഷിന്റെ പ്രഭാഷണം. 6ന് രാവിലെ സായൂജ്യപൂജ, വൈകിട്ട് 7ന് പ്രഭാഷണം. 7ന് രാവിലെ പ്രായശ്ച്ഛിത്തഹോമം, ഹോമകലശാഭിഷേകം, വൈകിട്ട് 7ന് പ്രഭാഷണം.
8ന് രാവിലെ ശാന്തിഹോമം, അത്ഭുതശാന്തിഹോമം, വൈകിട്ട് 7ന് അഡ്വ. ടി.ആർ. രാമനാഥന്റെ പ്രഭാഷണം, 9ന് രാവിലെ ചോരശാന്തി ഹോമം, ഹോമകലശാഭിഷേകം, വൈകിട്ട് 7ന് വിമൽ വിജയിന്റെ പ്രഭാഷണം. 10ന് രാവിലെ ജലദ്രോണിപൂജ, തത്വഹോമം, പാരികലശപൂജ, വൈകിട്ട് 7ന് നാരായണൻ ഭട്ടതിരിപ്പാടിന്റെ പ്രഭാഷണം. 11ന് രാവിലെ അധിവാസം വിടർത്തൽ, പാരികലശാഭിഷേകം, അഷ്ടബന്ധം ചാർത്തൽ, ബ്രഹ്മകലശാഭിഷേകം, പ്രസാദഊട്ട് തുടർന്ന് ആചാര്യ ദക്ഷിണയോടെ സമാപിക്കും.