meyjo
പ്രതി മെയ്ജോ

തൃപ്പൂണിത്തുറ:ഐ.ഒ.സിയിൽ ജോലി നൽകാമെന്ന് പറഞ്ഞു ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കും.കോൺഗ്രസ് പ്രവർത്തകൻ ഫോർട്ട് കൊച്ചി കരുവേലിപ്പടി കൊച്ചരക്കൻ പറമ്പിൽ

മെയ്ജോയെ (44)കഴിഞ്ഞ ദിവസം ഉദയംപേരൂർ പൊലീസ് അറസ്റ്റ്ചെയ്തിരുന്നു.തെക്കൻപറവൂർ കാരപറമ്പ് നന്ദനത്തിൽ തങ്കച്ചന്റെ മകന് ജോലി വാങ്ങിച്ചു കൊടുക്കാമെന്ന് പറഞ്ഞു 8,25,000

രൂപയാണ് രണ്ടു തവണയായി ബാങ്ക് അക്കൗണ്ട് വഴി ഇയാൾ വാങ്ങിയത്.ഏറെ നാളായിട്ടും ജോലിലഭിക്കാത്തതിനെതുടർന്ന് തങ്കച്ചൻ പണം തിരികെ‌ ആവശ്യപ്പെട്ടെങ്കിലും

പ്രതി പണം നൽകിയില്ല. തുടർന്ന് തങ്കച്ചൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ വാർത്ത വന്നതിനെത്തുടർന്ന് പേട്ട, ചേർത്തല ഭാഗങ്ങളിൽ നിന്നും ചിലർ പൊലീസിനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ ആരും പരാതിയുമായി സ്റ്റേഷനിൽ എത്തിയിട്ടില്ല. പരാതി ലഭിച്ചാൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കുടുതൽ അന്വേഷണം നടത്തുമെന്ന് ഉദയംപേരൂർ എസ്.ഐ ബാബു മാത്യു പറഞ്ഞു.