കോലഞ്ചേരി: ജില്ലയിലെ കുടുംബ ശ്രീ ഉല്പന്നങ്ങൾ ഒരു കുടക്കീഴിലാക്കി കോലഞ്ചേരിയിൽ കുടംബശ്രീ ബസാർ വരുന്നു. ഇന്ന് വൈകിട്ട് നാലിന് മന്ത്റി എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. വി പി സജീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും. കത്തോലിക്ക പള്ളിയ്ക്ക് സമീപമുള്ള ലിവിംഗ് ടവേഴ്സിലാണ് ബസാർ വരുന്നത്. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ് .ഹരികിഷോർ പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് എറൈസ് മൾട്ടി ടാസ്‌ക്ക് ടീമിന്റെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കളക്ടർ എസ്.സുഹാസ് മുഖ്യതിഥിയാകും. ഇതോാെടപ്പം കുടുംബശ്രീ വഴി നടപ്പാക്കിയ വായ്പ പദ്ധതിയുടെ പലിശ സബ്‌സിഡി വിതരണോദ്ഘാടനവും നടക്കും. വിപണന മേളകളിൽ മാത്രം ലഭ്യമായിരുന്ന കുടുംബശ്രീ ഉല്പന്നങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ മിഷൻ ബസാർ ആരംഭിക്കുന്നത്. ഇതിലൂടെ ജില്ലയിലെ 1500ഓളം സംരഭക കുടംബങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും പ്രയോജനം ലഭിക്കും. ഉൽപാദന മേഖലയിൽ പ്രവർത്തിക്കുന്ന സംരഭങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട വിപണന സാദ്ധ്യതയും ബസാറിലൂടെ ലഭ്യമാകമെന്ന് ജില്ലാ മിഷൻ കോ ഓഡിനേ​റ്റർ ടി. പി ഗീവർഗീസ് പറഞ്ഞു. ഗുണമേന്മയുള്ള വിഷരഹിത ഭക്ഷ്യഉല്പന്നങ്ങൾ സാധാണ ജനങ്ങളിലേക്ക് എത്തിക്കാനും കഴിയും. ഇതോടൊപ്പം വിവിധ കരകൗശല ഉല്പന്നങ്ങളും തുണിത്തരങ്ങളും ലഭ്യമ്യാണ്.