ഫോർട്ട് കൊച്ചി: ഇന്നലെയും ഫോർട്ടുകൊച്ചി-വൈപ്പിൻ റൂട്ടിൽ ഒരു റോ റോവെസൽ മാത്രമാണ് സർവീസ് നടത്തിയത്.രണ്ട് റോ റോയും കഴിഞ്ഞ ചൊവ്വാഴ്ച തകരാറിലായി. ബുധനാഴ്ച ഒരെണ്ണം ശരിയാക്കിയാണ് സർവീസ് നടത്തിയത്.മറ്റേറോ റോയുടെ ബെൽറ്റ് ബാംഗ്ലൂരിൽ നിന്ന് ഇന്നലെ ഉച്ചക്ക് എത്തുമെന്നാണ് അധികാരികൾ അറിയിച്ചിരുന്നത്. എന്നാൽ ബോട്ട് സർവീസ് ഇല്ലാതിരുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടായി. ഒരു റോ റോയിൽ മണിക്കൂറുകളോളം യാത്രക്കാരും വാഹനങ്ങളും കാത്തു നിന്നാണ് മറുകര എത്തിയത്.ഇതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജെട്ടിയിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സമരപരിപാടികളുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. മാറ്റിയിട്ടിരിക്കുന്ന ബോട്ട് സർവീസ് നടത്തണമെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം.