കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ സാക്ഷിയായ നടി മഞ്ജു വാര്യരുടെ സാക്ഷിവിസ്താരം പൂർത്തിയായി. രാവിലെ ആരംഭിച്ച വിസ്താരം വൈകിട്ട് ആറു വരെ നീണ്ടു.
മഞ്ജുവിന്റെ വിസ്താരം പൂർത്തിയാകാൻ വൈകിയതിനാൽ നടൻ സിദ്ദിഖ്, നടി ബിന്ദുപണിക്കർ എന്നിവരുടെ വിസ്താരം മാറ്റിവച്ചു. നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്, നടി സംയുക്ത വർമ്മ, നടൻ കുഞ്ചാക്കോ ബോബൻ എന്നിവരോട് സാക്ഷി വിസ്താരത്തിന് ഇന്ന് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.