കടവന്ത്ര: മട്ടലിൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗികമായ പകൽപ്പൂരം ഇന്ന് നടക്കും. വൈകിട്ട് നാലിന് കടവന്ത്ര സഹോദരൻ സ്ക്വയറിൽ നിന്ന് പൂരം എഴുന്നള്ളിപ്പ് ആരംഭിക്കും. രാത്രി ഏഴിന് ക്ഷേത്രത്തിൽ എത്തിച്ചേരും.
കടവന്ത്ര രഞ്ജിത്തിന്റെ ചെണ്ടമേളം, തൃപ്രയാർ ബ്രദേഴ്സിന്റെ നാദസ്വരം എന്നിവ പൂരത്തിന് അകമ്പടി സേവിക്കും. ക്ഷേത്രത്തിൽ പൂരം എത്തുമ്പോൾ കലാപീഠം അരുൺ സി. പണിക്കർ തായമ്പക അവതരിപ്പിക്കും. തുടർന്ന് താലംവരവ്, ചന്തിരൂർ മായ അവതരിപ്പിക്കുന്ന നാടൻകലാമേള, രാത്രി രണ്ടിന് എഴുന്നള്ളിപ്പ്, നാലിന് മംഗളപൂജ എന്നിവയുമുണ്ടാകും.