പെരുമ്പാവൂർ: വായ്ക്കരക്കാവ് ഭഗവതി ക്ഷേത്രത്തിൽ കുംഭഭരണി ആഘോഷം നാളെ 29 ആഘോഷിക്കും. കുംഭഭരണിയുടെ ഭാഗമായി ഒറ്റത്തൂക്കം വഴിപാടും നടക്കും. നൂറ്റാണ്ടുകളായി ഇരിങ്ങോൾകരയിലെ ഭക്തജനങ്ങളാണ് വഴിപാട് നടത്തുന്നത്.
വൈകിട്ട് 3 ന് ക്ഷേത്രനട തുറക്കും. തൂക്കക്കാരനും ഭക്തജനങ്ങളും ദേവിക്കുള്ള വഴിപാട് സമർപ്പണത്തിനു ശേഷം കിഴക്കേ ഗോപുരത്തിന് പുറത്തുവച്ച് തൂക്കം നടത്തും. തടർന്ന് ക്ഷേത്രത്തിനുചുറ്റും പ്രദക്ഷിണം ചെയ്തു വീണ്ടും കിഴക്കേനടയിലെത്തി വഴിപാട് പൂർത്തിയാക്കും. രാവിലെ കലംകരിക്കൽ വഴിപാടുമുണ്ടാകും. മകര ചൊവ്വ മുതൽ മേടപ്പത്തുവരെ നടത്തിവരുന്ന കലം കരിക്കൽ വഴിപാട് കുംഭഭരണി കഴിഞ്ഞ് മാർച്ച് ഏഴിന് പുനരാരംഭിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. മാർച്ച് 26, 27, 28 തീയതികളിലാണ് മീനഭരണി ഉത്സവം.