വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും
കൊച്ചി: ഗുരുദേവ ദർശനങ്ങളെ ആശ്രയിക്കേണ്ട കാലമാണിതെന്ന ഓർമ്മപ്പെടുത്തലിനായി എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയനും കേരളകൗമുദി കൊച്ചി യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഗുരുദേവനും സമകാലിക കേരളവും' എന്ന വിഷയത്തിലുള്ള ശില്പശാല ഇന്ന് രാവിലെ പത്തിന് പാലാരിവട്ടം കുമാരനാശാൻ സൗധത്തിൽ നടക്കും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.
യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ ആമുഖപ്രഭാഷണം നടത്തും. യോഗം കൗൺസിലർ പി.ടി.മന്മഥൻ പഠനക്‌ളാസ് നയിക്കും. യൂണിയൻ കൺവീനർ പി.ഡി. ശ്യാംദാസ്, യോഗം അസി.സെക്രട്ടറി വിജയൻ പടമുകൾ, ഇൻസ്‌പെക്ടിംഗ് ഓഫീസർ എം.ഡി.അഭിലാഷ്, ശ്രീനാരായണ എംപ്‌ളോയിസ് ഫോറം സംസ്ഥാന സെക്രട്ടറി ഡോ. വി.ശ്രീകുമാർ, യൂണിയൻ അഡ്മിനിസ്‌ട്രേട്ടീവ് കമ്മിറ്റിഅംഗങ്ങളായ ടി.കെ. പത്മനാഭൻ , കെ.പി. ശിവദാസ്, കെ.കെ. മാധവൻ, ടി.എം. വിജയകുമാർ, എൽ. സന്തോഷ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് പി.കെ. സുധീർകുമാർ, സെക്രട്ടറി ഉണ്ണി കാക്കനാട്, യൂണിയൻ വനിതാസംഘം ചെയർപേഴ്‌സൺ ഭാമ പത്മനാഭൻ, കൺവീനർ വിദ്യാ സുധീഷ്, മൈക്രാഫിനാൻസ് ചീഫ് കോ ഓർഡിനേറ്റർ ഗീതാ ദിനേശൻ, ശ്രീനാരായണ വൈദികസംഘം പ്രസിഡന്റ് എൻ.ജി. പുരുഷോത്തമൻ ശാന്തി, സെക്രട്ടറി സി.പി. സനോജ് ശാന്തി, സൈബർസേന പ്രസിഡന്റ് മിഥുൻ ഗോപി, സെക്രട്ടറി മിഥുൻ നടരാജൻ, ശ്രീനാരായണ എംപ്‌ളോയിസ് ഫോറം പ്രസിഡന്റ് ടി.ആർ.സാബു, സെക്രട്ടറി പി.മുരളീധരൻ തുടങ്ങിയവർ പ്രസംഗിക്കും.
ഗുരുദേവൻ രചിച്ച കുണ്ഡലിനീപ്പാട്ട് മോഹിനിയാട്ട നൃത്താവിഷ്‌കാരമായ തൃശൂരിൽ നടന്ന ഏകാത്മകം പരിപാടിയിൽ യൂണിയനിൽ നിന്ന് പങ്കെടുത്തവരെ ചടങ്ങിൽ ആദരിക്കും.