ആലുവ: റൂറൽ ജില്ലയിൽ ഗുണ്ടാ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി നടത്തിയ 'ഓപ്പറേഷൻ ഡാർക്ക് ഹണ്ട്' കോമ്പിംഗ് ഓപ്പറേഷനിൽ 250 പേർ കുടുങ്ങി. വിവിധ കേസുകളിൽ വാറണ്ടുള്ള 104 പേരെയും, വാറണ്ട് പുറപ്പെടുവിച്ച് ദീർഘവകാലമായി ഒളിവിൽ കഴിഞ്ഞിരുന്ന 16 പേരെയും അറസ്റ്റ് ചെയ്തു. നിയവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ കർശനമായി തടയുന്നതിന് കോമ്പിംഗ് ഓപ്പറേഷനുകൾ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു.