ലൈറ്റില. എസ്.എൻ.ഡി.പി.യോഗം1803 വൈറ്റില ശാഖയുടെ 48-ാമത് വാർഷികപൊതുയോഗം നാളെ രാവിലെ പത്തിന് ശാഖ മന്ദിരത്തിൽ കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനംചെയ്യും. കണയന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം എൽ.സന്തോഷ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ പി.ഡി.ശ്യാംദാസ് മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറി അജികുമാർ .ടി.പി.റിപ്പോർട്ടും കണക്കും 2020ലെ ബഡ്ജറ്റും അവതരിപ്പിക്കും.കുണ്ഡലിനി പാട്ടിന്റെ നൃത്താവിഷ്കാരത്തിൽ പങ്കെടുത്ത കലാകാരികളെ ചടങ്ങിൽ ആദരിക്കും.ശാഖ പ്രസിഡന്റ് ടി.ജി.സുബ്രഹ്മണ്ണ്യൻ, വൈസ് പ്രസിഡന്റ് കെ ഡി.പീതാംബരൻ എന്നിവർ സംസാരിക്കും.