കളമശേരി: കളമശേരി വിടാക്കുഴ അമ്പലപ്പടി റോഡ് ടാറിംഗ് പൂർത്തിയാക്കി രണ്ടാഴ്ച കഴിയും മുമ്പേ തകർന്നു. എട്ട് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന 800 മീറ്റർ റോഡാണ് തകർന്നത്. ആറോളം സ്ഥലത്താണ് റോഡ് തകർന്നിരിക്കുന്നത്. റോഡിന്റെ നിർമ്മാണത്തിൽ ടാറിന്റെ അളവ് കുറവ് ആയിരുന്നെന്നാണ് നാട്ടുകാരുടെ ആക്ഷേപം. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് കരാറുകാരൻ റോഡ് നിർമാണം നടത്തിയത്. ആവശ്യത്തിന് ടാറും മറ്റ് വസ്തുക്കളും ഉപയോഗിച്ചില്ല. നഗരസഭയിലെ നിർമ്മാണങ്ങളിലെ അപാകത മുന്നിൽ കണ്ട് പൊതുപ്രവർത്തകനായ ബോസ്കോ കളമശേരി നിർമ്മാണത്തിന് മുമ്പ് ഫാക്‌റ്റേഴ്‌സ് ഒഫ് സേഫ്റ്റി പരിശോധന നടത്തണമെന്ന് നഗരസഭക്ക് പരാതി നൽകിയിരുന്നു. എന്നാൽ കളമശേരി നഗരസഭ നിർമ്മാണത്തിന് മുമ്പ് ഫ്ക്റ്റേഴ്സ് ഒഫ് സേഫ്റ്റി പരിശോധന നടത്താറില്ലന്നാണ് മറുപടി നൽകിയത്.