പറവൂർ : മന്നം 110 കെ.വി. സബ് സ്റ്രേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ (ഞായർ) രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ പറവൂർ ടൗൺ, വരാപ്പുഴ, ആലങ്ങാട്, ചേന്ദമംഗലം, വടക്കേക്കര, മൂത്തകുന്നം, ആലുവ വെസ്റ്റ്, ചെറായി എന്ന് സെക്ഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.