photo
ആലുവ ശിവരാത്രി മണപ്പുറത്ത് ആൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദാർശനം 'കാഴ്ച' നഗരസഭാ ചെയർപേഴ്സൺ ലിസി എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ആൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ ആലുവ മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദാർശനം 'കാഴ്ച' നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം ഉദ്ഘാടനം ചെയ്തു. ഷാജോ ആലുക്കൽ, സജീർ ചെങ്ങമനാട്, സുരേഷ് മുപ്പത്തടം, സരിൻ മുപ്പത്തടം, ബിജു മുപ്പത്തടം, ബാബു പുലിക്കോട്ടിൽ, വി.ടി. ഫ്രാൻസിസ്, ഡേവിഡ് ബോബി, കെ.എ. ബാബു, രതീഷ് പെരിയാർ എന്നിവർ സംസാരിച്ചു.