നെടുമ്പാശേരി: കുന്നുകര പഞ്ചായത്ത് എട്ടാം വാർഡിൽ പ്രവർത്തിക്കുന്ന 11 -ാം നമ്പർ അങ്കൺവാടിക്കായി നിർമ്മിച്ച കെട്ടിടം വി.കെ ഇബ്രാഹിം കുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീന സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗം രഞ്ജിനി അംബുജാക്ഷൻ, പഞ്ചായത്തംഗങ്ങളായ സി.യു. ജബ്ബാർ, പി.വി തോമസ്, എം.പി തോമസ്, ഷീബ കുട്ടൻ, പി.എ. കുഞ്ഞ്മുഹമ്മദ്, ലിജി ജോസ്, ടി.കെ. അജികുമാർ, ഐ.സി.ഡി എസ് സൂപ്പർവൈസർ സൂസൻ പോൾ, എം.എ. അബ്ദുൽ ജബ്ബാർ , ബൈജു ശിവൻ, സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ തുടങ്ങിയവർ സംസാരിച്ചു.