കോലഞ്ചേരി: കണ്യാട്ടുനിരപ്പ് ഗവ.ജെ.ബി. സ്കൂളിന്റെ 109ാം വാർഷികവും യാത്രഅയപ്പ് സമ്മേളനവും നടന്നു.വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.സി പൗലോസിന്റെ അദ്ധ്യക്ഷനായി. എ.ഇ.ഒ കെ.അബ്ദുൾ സലാം, സിനിമാതാരം രശ്മി സതീഷ് ബി.പി.ഒ ടി. രമാഭായി, സെന്റ് ജോൺസ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ, വി.പി സുബോദ്, കൃഷി ഓഫീസർ വി.പി സുധീശൻ, അമൃത ശങ്കർ, ബിജിത് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.