muthalib
കീഴ്മാട് ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ ആസൂത്രണരേഖ കരട് അംഗീകരിക്കുന്നതിനായി ചേർന്ന പ്രത്യേക വികസന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ ആസൂത്രണരേഖ കരട് അംഗീകരിക്കുന്നതിനായി ചേർന്ന പ്രത്യേക വികസന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലീബ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സൗജത്ത് ജലീൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അഭിലാഷ് അശോകൻ, , കുഞ്ഞുമുഹമ്മദ് സൈതാലി, പൗളി ജോണി, പഞ്ചായത്ത് അംഗങ്ങളായ സതീ ലാലു, കെ.ഇ. ഷാഹിറ, പ്രീത റെജികുമാർ, ബീന ബാബു, എൽസി ജോസഫ്, ലിസി സെബാസ്റ്റ്യൻ, കാജ മൂസ, സാഹിദ അബ്ദുൽസലാം എന്നിവർ സംസാരിച്ചു.

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ഫൈബർബോട്ട്, ലൈഫ് ജാക്കറ്റ്, വടം, ആംബുലൻസ് എന്നിവ വാങ്ങുന്നതിനും ദുരിതാശ്വാസ ക്യാമ്പുകളായി മാറാൻ സാദ്ധ്യതയുള്ള സ്ഥാപനങ്ങളിൽ പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിനും നീന്തൽ പരിശീലനം ഉൾപ്പെടെ നൽകുന്നതിനുമുള്ള പദ്ധതികൾക്ക് രൂപം നൽകി .