കോലഞ്ചേരി: വെണ്ണിക്കുളം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ദിനാചരണം നടത്തി. ഇതോടനുബന്ധിച്ച് സൈക്കിൾറാലിയും ശാന്തി സമ്മേളനവും നടത്തി. പി.ടി.എ പ്രസിഡന്റ് അജിമോൻ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ഹെഡ്മിസ്ട്രസ് പൂബി കെ. ജോസഫ്, പ്രിൻസിപ്പൽ റീന വി. ജോർജ് എന്നിവർ പ്രസംഗിച്ചു.