കിഴക്കമ്പലം: കിഴക്കമ്പലം സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ സെവൻസ് ഫുട്‌ബാൾ ടൂർണമെന്റ് ആരംഭിച്ചു. പ്രിൻസിപ്പൽ കെ.കെ സോയി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഗ്രേസി ജോസഫ്, എൽദോ ജോയി, ബിന്ദു ഐസക്, ആന്റണി കൊടിയൻ എന്നിവർ സംസാരിച്ചു.