കിഴക്കമ്പലം: എൽ.ഡി.എഫ് സർക്കാർ കുന്നത്തുനാട് നിയോജക മണ്ഡലത്തോട് അവഗണന കാണിക്കുന്നുവെന്ന് കാണിച്ച് വി.പി സജീന്ദ്രൻ എം.എൽ.എ യുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മൂവാറ്റുപുഴ എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിനു മുന്നിൽ സത്യാഗ്രഹ സമരം നടത്തി. നിയോജക മണ്ഡലത്തിലെ മനയ്ക്കക്കടവ് പട്ടിമറ്റം നെല്ലാട് പത്താം മൈൽ മണ്ണൂർ പോഞ്ഞാശേരി റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് ചെയർമാൻ സി.പി ജോയി അദ്ധ്യക്ഷനായി. എൻ.വി.സി അഹമ്മദ്, ജോൺ.പി മാണി, സി.ജെ ജേക്കബ്ബ്, നിബു.കെ കുര്യാക്കോസ്, കെ.ഒ ജോർജ്, ബിനീഷ് പുല്യാട്ടേൽ, മുഹമ്മദ് ബിലാൽ,കെ.കെ പ്രഭാകരൻ, അമ്മുക്കുട്ടി സുദർശനൻ എന്നിവർ പ്രസംഗിച്ചു.