തൃക്കാക്കര : പ്രളയ ഫണ്ട് തിരിമറി നടത്തിയ സംഭവം മുൻ ജില്ലാ കളക്ടറുടെ അറിവോടെയാണെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി.വാര്യർ പറഞ്ഞു. പ്രളയ ദുരിതാശ്വാസ തട്ടിപ്പിൽ അയ്യനാട് സഹകരണ ബാങ്കിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തൃക്കാക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബാങ്കിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഒരു ഉദ്യോഗസ്ഥൻ മാത്രം വിചാരിച്ചാൽ ഇങ്ങനെ ഒരു തട്ടിപ്പ് നടത്താനാവില്ല. കോൺഗ്രസും -സി.പി .എമ്മും പ്രളയ ഫണ്ട് തിരിമറി നടത്തിയ സംഭവത്തിൽ പരസ്പര സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നത്.ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എൻ വിജയൻമാർച്ച് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എ.ആർ രാജേഷ് അദ്ധ്യക്ഷത വഹിച്ചു.എ .സി അജയകുമാർ, നന്ദകുമാർ,പത്മജ മേനോൻ (മഹിളാ മോർച്ച ജില്ല പ്രസിഡന്റ്) ആർ രാജേഷ്, സജീവൻ കരിമക്കാട്,അനിൽകുമാർ.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.