ആലുവ: സർവാദരണീയ ഭാഷയാണ് സംസ്‌കൃതമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ മുത്തലിബ് പറഞ്ഞു.
സംസ്‌കൃതാദ്ധ്യാപക ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമേഷ് അദ്ധ്യക്ഷനായിരുന്നു. പി.എസ്. ഉഷ രചിച്ച 'സംസ്‌കൃത നാടകമാല' എന്ന ഗ്രന്ഥം കാലടി സംസ്‌കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് ഡോ. എടനാട് രാജൻ നമ്പ്യാർക്ക് നൽകി പ്രകാശിപ്പിച്ചു. കവി എൻ.കെ. ദേശം വിശിഷ്ടാതിഥിയായിരുന്നു. ജോർജ് ബാസ്റ്റിൻ, കെ.വി. ബെന്നി , എം. ഹരിദാസ്, കെ.എ. മാഹിൻ ബാഖവി, വി.എ. വിനോവിൻ, ജനറൽ കൺവീനർ എസ്. രവികുമാർ, എം.എൻ. പ്രതാപൻ എന്നിവർ സംസാരിച്ചു.
ഇന്ന് രാവിലെ ഒമ്പതിന് ജില്ലയിലെ സംസ്കൃത അദ്ധ്യാപകരുടെ തിരുവാതിരകളി നടക്കും. 11ന് നടക്കുന്ന സംസ്‌കൃത വിദ്യാഭ്യാസ സമ്മേളനം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഡോ. ജി. ഗംഗാധരൻ നായർ, ശ്രീമൂലനഗരം മോഹൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ ഡോ.ജി ഗംഗാധരൻ നായരെ ആദരിക്കും. അഖില കേരള സംഭാഷണ ചിത്രരചനാ മത്സരത്തിലെവിജയികൾക്കും മികച്ച വാർത്ത അവതാരകർക്കുമുള്ള പുരസ്‌കാരവും മന്ത്രി വിതരണം ചെയ്യും.