ആലുവ: സഹകാരികൾക്കും സഹകരണ ജീവനക്കാർക്കുമായി 'പുതിയ സഹകരണ വീക്ഷണവും പുതിയ സാമ്പത്തിക വർഷത്തേക്കുള്ള തയ്യാറെടുപ്പും' എന്ന വിഷയത്തിൽ ഏകദിന പഠനക്ലാസ് സംഘടിപ്പിക്കും. മാർച്ച് 14ന് വൈറ്റില മെർമെയ്ഡ് ഹോട്ടലിലാണ് പരിപാടി. ഐ.സി.എം കണ്ണൂർ ഡയറക്ടർ എം.വി. ശശികുമാർ, കൺസ്യൂമർഫെഡ് മുൻ എം.ഡി രാമനുണ്ണി, മുൻ ജോയിന്റ് രജിസ്ട്രാർ പി.ബി. ഉണ്ണിക്കൃഷ്ണൻ, ടി.ടി. ഷാജൻ എന്നിവർ ക്ളാസെടുക്കും. താത്പര്യമുള്ളവർ മാർച്ച് എട്ടിന് മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് പ്രോഗ്രാം കോ-ഓർഡിനേറ്റർ ചാന്ദ്‌നി കൃഷ്ണകുമാർ അറിയിച്ചു. ഫോൺ: 9605890002.