ആലുവ: സംസ്ഥാന പൊലീസ് സേനയിൽ 36 വർഷം പിന്നിട്ടവരുടെ സംഗമം നാളെ തോട്ടുമുഖം വൈ.എം.സി.എയിൽ നടക്കും. രാവിലെ പത്തിന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്യും. ഡിവൈ.എസ്.പി ജി. വേണു ഡയറക്ടറി പ്രകാശിപ്പിക്കും. സി.ഐ വി.എസ്. നവാസ്, സ്വാഗതസംഘം ജനറൽ കൺവീനർ പോൾ ജോസഫ് എന്നിവർ സംസാരിക്കും.