വൈപ്പിൻ: നായരമ്പലം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ മലയാളത്തിന്റെ പ്രിയ കവി ഒ.എൻ.വിയെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം വി. എസ്. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കെ.വി. സാംസൺ മുഖ്യപ്രഭാഷണം നടത്തി. പി.എസ്. ബാലമുരളി, പി.കെ. കൈലാസൻ, എൻ.കെ. ശശി എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഒ.എൻ.വിയുടെ സിനിമാഗാനങ്ങൾ ഉൾപ്പെടുത്തിയ ഗാനസന്ധ്യയും കവിതാ പാരായണവും നടത്തി.