വൈപ്പിൻ: ലക്ഷക്കണക്കിന് രൂപ ചെലവിട്ട് പണിയിച്ച ഫോർട്ട് ക്യൂൻ എന്ന ബോട്ട് സർവ്വീസിന് ഇറക്കി ഫോർട്ട് കൊച്ചി റൂട്ടിൽയാത്രാ ക്ലേശം പരിഹരിക്കണമെന്ന് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ആവശ്യപ്പെട്ടു.രൂക്ഷമായ യാത്രാ ക്ലേശം അനുഭവിക്കുന്ന അവസ്ഥയിൽ നിലവിലെ രണ്ട് ജങ്കാറും മുഴുവൻ സമയവും സർവ്വീസ് നടത്തുവാൻകഴി​യാത്ത സാഹചര്യത്തിൽ മൂന്നാമത് ഒരു ജങ്കാർ കൂടി സർവ്വീസിന് ആവശ്യമാണ്.
ഈ അവശ്യം ഉന്നയിച്ച് മാർച്ച് 3ന് രാവിലെ 10ന് എറണാകുളം ബോട്ട് ജട്ടിക്ക് സമീപമുള്ള കൊച്ചിൻ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സമരം നടത്തും.