വൈപ്പിൻ: കെ.പി.എം.എസ്. വൈപ്പിൻ യൂണിയൻ സമ്മേളനം നാളെ ഞാറയ്ക്കൽ എസ്.എൻ. ഓഡിറ്റോറിയത്തിൽ (സഹോദരനഗർ) വെച്ച് നടക്കും. സംസ്ഥാന പ്രസിഡന്റ് വി.സി. ശിവരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി.കെ. ബാബു അദ്ധ്യക്ഷത വഹിക്കും. ജില്ലാ കമ്മറ്റിഅംഗങ്ങളായ സി.ടി. പ്രസന്നൻ, കെ.വി. ജോഷി, യൂണിയൻ സെക്രട്ടറി എൻ.ജി. രതീഷ്, ഖജാൻജി എം.എ. ജോഷി എന്നിവർ പങ്കെടുക്കും.