phone
കാഴ്ചപരിമിതർക്കായി സ്മാർട്ട് ഫോണുകളും പരിശീലനവും നൽകുന്ന പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം എസ്. ശർമ്മ എം.എൽ.എ. നിർവഹിക്കുന്നു.


വൈപ്പിൻ: സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ കാഴ്ച കുറഞ്ഞവർക്കായി​ സ്മാർട്ട്‌ഫോണുകൾ നൽകുന്ന കാഴ്ച പദ്ധതിയുടെ എറണാകുളംജില്ലാതല ഉദ്ഘാടനംഎളങ്കുന്നപ്പുഴയിൽ എസ്.ശർമ്മ എംഎൽഎ നിർവ്വഹിച്ചു.


ഇന്ത്യയിലെതന്നെ ഈ ദിശയിലുള്ളആദ്യസംരംഭമാണിത്. കാഴ്ച പദ്ധതിയിലൂടെ കാഴ്ചപരിമിതിയുള്ളയുവതീയുവാക്കൾക്ക് പ്രത്യേകസോഫ്ട് വെയറോടുകൂടിയ ലാപ് ടോപ്പുംസ്മാർട്ട്‌ഫോണുകളുമാണ് നൽകിയത്. 3 ജി, 4 ജിസൗകര്യമുള്ളഫോണിൽ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ്‌ സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലുള്ള ഇസ് പീക്ക്‌സംവിധാനവുംഒരുക്കിയിട്ടുണ്ട്. പത്രവായന, പുസ്തകവായന, വാർത്തകൾ, വിനോദങ്ങൾ, ഓൺലൈൻ പർച്ചേസ്, ബില്ലടയ്ക്കൽ, ബാങ്കിംഗ് ഇടപാടുകൾ, മത്സര പരീക്ഷകൾ, പഠനം തുടങ്ങിയവയെല്ലാം ഈ സ്മാർട്ട്‌ഫോണുകളിൽതയ്യാറാക്കിയിരിക്കുന്ന പ്രത്യേകസോഫ്റ്റ് വെയറിലൂടെ നടത്താം.


സംസാരിക്കുന്ന റൂട്ട്മാപ്പിലൂടെ പരാശ്രയമില്ലാതെസ്ഥലംതിരിച്ചറിയാനും ഇനി പോകാനുള്ള ദിശതിരിച്ചറിയാനും സാധിക്കും.

മത്സര പരീക്ഷകൾക്ക്തയ്യാറാകുന്നവർക്കും വളരെ സഹായകരം..

മണിറീഡർസംവിധാനം . കാഴ്ചയുള്ള ഒരാൾ ഫോൺ ഉപയോഗിക്കുന്നതുപോലെതന്നെ കൈയുടേയും ചെവിയുടേയും സഹായത്തോടെ എല്ലാവിധ കാര്യങ്ങളും ചെയ്യാൻ പറ്റുംവിധമുള്ളപ്രത്യേക ആപ്ലിക്കേഷനുകൾ

ഈ ഫോണുകൾസുഗമമായി ഉപയോഗിക്കുന്നതിനും സാദ്ധ്യതകൾ മനസിലാക്കുന്നതിനും ആവശ്യമായ പരിശീലനം രണ്ടുദിവസങ്ങളിലായി നൽകിക്കഴിഞ്ഞു.
എറണാകുളംജില്ലയിൽ നിന്നുംതി​രഞ്ഞെടുക്കപ്പെട്ടവർക്കുള്ള ഉയർന്ന ഗുണനിലവാരമുള്ള ശ്രവണസഹായികളുടെവിതരണം ഇടപ്പ

ള്ളി​ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്എം.ആർ.ആന്റണി നിർവ്വഹിച്ചു. സർക്കാർ നടപ്പാക്കുന്ന ഹസ്തദാനം പദ്ധതിപ്രകാരം12 വയസ്സുവരെ പ്രായമായഗുരുതര ഭിന്നശേഷിയുള്ളതി​രഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പേരിൽ 18 വയസ്സുവരെയുള്ളകാലയളവിലേക്ക് 20,000 രൂപ വീതം നിക്ഷേപിച്ചു.എറണാകുളംജില്ലയിലെ ഗുണഭോക്താക്കൾക്കുള്ള സ്ഥിര നിക്ഷേപത്തിന്റെ സർട്ടിഫിക്കറ്റ് നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ഷിബുകൈമാറി..
വികലാംഗക്ഷേമ കോർപ്പറേഷൻ മാനേജിങ്ങ് ഡയറക്ടർ കെ.മൊയ്തീൻ കുട്ടി സ്വാഗതംപറഞ്ഞു. ഡയറക്ടർ ബോർഡ് അംഗം ഗിരീഷ്‌കീർത്തി അദ്ധ്യക്ഷത വഹിച്ചു.എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്‌കെ.കെ.ഉണ്ണികൃഷ്ണൻ,വികലാംഗ കോർപ്പറേഷൻ മുൻ എം.ഡി ഫിലിപ്പ് ജാക്‌സൻ ബ്രവേര,കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് സെക്രട്ടറി സജീവൻ എന്നിവർ സംസാരി​ച്ചു.