പറവൂർ : പൗരത്വ നിയമ ഭേദഗതിക്കെതിരെ രാഷ്ട്രീയ, സമുദായ സംഘടനകളുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണസമിതി രൂപീകരിച്ചു. ടി.എം. ഷാജഹാൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. മുപ്പതോളം സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. മാർച്ച് ഏഴിന് പ്രതിഷേധറാലിയും സമ്മേളനവും നടത്തുവാൻ യോഗം തീരുമാനിച്ചു. സമിതി ഭാരവാഹികളായി കെ.എ. വിദ്യാനന്ദൻ (ചെയർമാൻ), കെ.ബി. കാസിം (ജനറൽ കൺവീനർ), അബ്ദുൽ ജബ്ബാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.