പറവൂർ : ചെറിയപല്ലംതുരുത്ത് ശ്രീനാരായണ ഹിന്ദുമതധ‌ർമ്മ പരിപാലനസഭ വടക്കേപ്പറമ്പ് മുത്തപ്പൻതറ ഭഗവതി ക്ഷേത്രത്തിൽ മഹോത്സവത്തിന് പറവൂ‌ർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടികയറി. ഇന്ന് വൈകിട്ട് ആറിന് ശ്രീനാരായണ താലസംഘം കിഴക്കുംഭാഗത്തിന്റെ താലം എഴുന്നള്ളിപ്പ്, രാത്രി ഒമ്പതിന് കലസന്ധ്യ, നാളെ (ഞായർ) വൈകിട്ട് ഏഴിന് ഭഗവതിസേവ, ദേവികളം തുടർന്ന് പുഷ്പാഭിഷേകം, രാത്രി ഒമ്പതിന് നാട്ടറിവ്, നാടൻപാട്ടുകൾ അമ്മ ചിലമ്പ്, മഹോത്സവദിനമായ മാർച്ച് രണ്ടിന് രാവിലെ ഒമ്പതിന് കാഴ്ചശ്രീബലി, ഉച്ചയ്ക്ക് പന്ത്രണ്ടിന് ചാക്യാർകൂത്ത്, പന്ത്രണ്ടരയ്ക്ക് അമൃതഭോജനം, വൈകിട്ട് നാലിന് പകൽപ്പൂരം, രാത്രി ഒമ്പതരയ്ക്ക് തായമ്പക, ആറാട്ട് മഹോത്സവദിനമായ മൂന്നിന് രാവിലെ വിശേഷാൽപൂജ, വൈകിട്ട് അഞ്ചരയ്ക്ക് ആറാട്ടുബലി, ആറാട്ട്പുറപ്പാട്, ഏഴരയ്ക്ക് തിരിച്ചെഴുന്നള്ളിപ്പ് തുടർന്ന് പഞ്ചവിംശതികലശാഭിഷേകം, പതിനൊന്നിന് വലിയകുരുതിക്കു ശേഷം കൊടിയിറങ്ങും.