പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭ ലൈഫ് മിഷൻ പദ്ധതിയിലെ രണ്ട് ലക്ഷം ഭവനങ്ങൾ പൂർത്തീകരിച്ചതിന്റെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നിർവഹിക്കുന്നതിന്റെ തത്സമയ പ്രക്ഷേപണവും പെരുമ്പാവൂർ നഗരസഭയിലെ 102 ഭവനങ്ങൾ പൂർത്തീകരിച്ചതിന്റെ പൂർത്തീകരണ പ്രഖ്യാപനവും ഇന്ന് വൈകിട്ട് 4ന് നഗരസഭാ കൗൺസിൽ ഹാളിൽ നടത്തും. ലൈഫ് മിഷൻ ഗുണഭോക്താക്കൾ യോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.