manjalloor-road-
മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിൽ നവീകരണം പൂർത്തിയാക്കിയ പാണപാറവിലങ്ങുപാറത്താഴം റോഡിന്റെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ. നിർവഹിക്കുന്നു

മൂവാറ്റുപുഴ: മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് 12ാം വാർഡിൽ നവീകരണം പൂർത്തിയാക്കിയ പാണപാറ-വിലങ്ങുപാറത്താഴം റോഡിന്റെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.ജെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഇ.കെ.സുരേഷ്, കുടുബശ്രീ ചെയർപേഴ്‌സൺ അനിത റെജി, ജിജോ ലൂക്കോസ്, പി.എസ്.സാബു, ഷാജി തോമസ് എന്നിവർ സംസാരിച്ചു. പഞ്ചായത്തിൽ നിന്നും അനുവദിച്ച 5.50 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.