പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആശ പ്രവർത്തകരുടെ സംഗമം ആശോത്സവ്- 2020 ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പിന്നണി ഗായിക പൂർണ്ണശ്രീ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, നഗരസഭാദ്ധ്യക്ഷ സതി ജയകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിസിലി ഇയോബ്, എം.പി. പ്രകാശ്, സീന ബിജു, പോൾ ഉതുപ്പ്, മിനി ബാബു, കെ.പി. വർഗീസ്, ജോബി മാത്യു, പ്രീത സുകു, കെ.സി. മനോജ്, സരള കൃഷ്ണൻകുട്ടി, ഗായത്രി വിനോദ്, പഞ്ചായത്ത് അംഗം മേരി പൗലോസ്, സൂപ്പർവൈസർ കെ.എൻ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.