അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിലെ 202021 വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് സിൽവി ബൈജു അവതരിപ്പിച്ചു. 20.70 കോടിരൂപ വരവും 20.55 കോടി രൂപ ചെലവും വരുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. സർക്കാരിന്റെ 4 മിഷനുകളോട് ചേർന്ന് നിൽക്കുന്ന വിധത്തിലാണ് പദ്ധതി രൂപീകരണം. ഹരിതകേരളം മിഷനോട് ചേർന്ന് നിന്നുകൊണ്ട് കാർഷിക മേഖല, മാലിന്യ സംസ്‌കരണം, ജലസ്രോതസുകളുടെ സംരക്ഷണം, മൃഗസംരക്ഷണം എന്നീ പ്രവർത്തനങ്ങൾക്കായി 1 കോടി 61 ലക്ഷം രൂപയുടെ പദ്ധതികൾക്കായി തുക കണ്ടെത്തിയിരിക്കുന്നൂ. വിഷരഹിത സസ്യ സസ്യേതര ഭക്ഷ്യോത്പാദന മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുകയും മാലിന്യവിമുക്തമായ ഗ്രാമം സൃഷ്ടിക്കുകയുമാണ് ലക്ഷ്യം..പ്രസിഡന്റ് കെ.വൈ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു.