koythulsavam
കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം ആൾ കേരള ചെസ് സ്റ്റേറ്റ് ചാമ്പ്യൻ നാസർ നത്തേക്കാട്ട് നിർവഹിക്കുന്നു

പെരുമ്പാവൂർ: മിനികവല പാടശേഖരത്തിൽ കൊയ്ത്തുത്സവം നടത്തി. വെങ്ങോല പഞ്ചായത്തിൽ തരിശായി കിടന്ന 20 ഏക്കർ പാടത്ത് ചെറുതോട്ടിൽ വർഗീസ്, പാൻ കുളങ്ങര പി.എം. ശിഹാബ് എന്നിവരുടെയും മിനികവല ചെസ്‌ കൂട്ടായ്മയുടെയും പൗരാവലിയുടെയും നേതൃത്വത്തിലാണ് കൃഷി ഇറക്കിയത്. കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം മിനികവല ആൾ കേരള ചെസ് സ്റ്റേറ്റ് ചാംമ്പ്യൻ നാസർ നത്തേക്കാട്ട് നിർവഹിച്ചു.