പറവൂർ : വടക്കേക്കര ധർമ്മോദയസംഘം കട്ടത്തുരുത്ത് വാലത്ത് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ മഹോത്സവത്തിന് കൊടികയറി. ക്ഷേത്രംതന്ത്രി കെ.കെ. അനിരുദ്ധൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിച്ചു. പ്രാസാദശുദ്ധിക്രിയകൾ, മുളയിടൽ, മഹാഅന്നദാനം എന്നിവ നടന്നു. ഇന്ന് വൈകിട്ട് എഴിന് നൃത്തനൃത്യങ്ങൾ, നാളെ (ഞായർ) വൈകിട്ട് ആറിന് താലം എഴുന്നള്ളിപ്പ്, രണ്ടിന് വൈകിട്ട് ഏഴിന് ഭക്തിഗാനമേള, മൂന്നിന് രാത്രി എട്ടിന് യക്ഷിക്കളം, നാലിന് രാവിലെ വിശേഷാൽ ദ്രവ്യകലശം, വൈകിട്ട് ഏഴരയ്ക്ക് വിൽകലാബാലെ കഥ - ചോറ്റാനിക്കര അമ്മ, രാത്രി പതിനൊന്നിന് പള്ളിവേട്ടയും വിളക്കിനെഴുന്നള്ളിപ്പും, ആറാട്ടു മഹോത്സവദിനമായ അഞ്ചിന് രാവിലെ ഒമ്പതിന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് നാലിന് പകൽപ്പൂരം, ഗജവീരൻ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ ദേവിയുടെ തിടമ്പേറ്റും. പുലർച്ചെ ആറാട്ടുബലി, ആറാട്ട്, ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, കൊടിയിറക്കൽ, പഞ്ചവിംശതി കലശാഭിഷേകം, വിശേഷാൽപൂജ, മംഗളപൂജ, മംഗളാരതിയോടെ സമാപിക്കും.