മൂവാറ്റുപുഴ:മുളവൂർ അറേക്കാട് ദേവീ ക്ഷേത്രത്തിലെ കുംഭഭരണി കാർത്തിക മഹോത്സവം ഇന്ന് ആരംഭിക്കും. രാവിലെ 5ന് പള്ളിയുണർത്തൽ,നിർമ്മാല്യ ദർശനം, അഷ്ടാഭിഷേകം, ഗണപതി ഹോമം, 7ന് ഉഷ പൂജ,എതൃത്ത പൂജ, 8ന് പന്തീരടി പൂജ, 8.30ന് വിവിധ വഴിപാടുകൾ, വൈകിട്ട് 5.30 ന് നടതുറക്കൽ, വിവിധ വഴിപാടുകൾ, 6.30 ന് ദീപാരാധന, 7 ന് കളമെഴുത്ത് പാട്ട്, 7.30ന് ഭദ്രകാളി പൂജ, 7.45 ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, 8.30ന് ട്രാക്ക് ഗാനമേള, 9.30ന്ചാക്യർകൂത്ത്. പതിവ് പൂജകൾക്ക് പുറമെ,നാളെ 10.30ന് നവകം, പഞ്ചഗവ്യം, കലശാഭിഷേകം,രാത്രി 8.15ന് ക്ഷേത്രസംസ്‌കാരം എന്ന വിഷയത്തിൽ ബാബു മാനിക്കാട്ട് കോതമംഗലം പ്രഭാഷണം, 9.15ന് നാടകം എന്നിവ ഉണ്ടായിരിക്കും.